LOCAL NEWS

പൂടംകല്ല് താലൂക്കാശുപത്രി: ഡോക്ടര്‍ന്മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി എം ഒയ്ക്ക് പരാതി

രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരില്ലാത്തതിലും പകല്‍ സമയങ്ങളിലും ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതു പരിഹരിക്കാന്‍ കള്ളാര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ എത്തി പ്രതിഷേധിക്കുകയും തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എത്തി പരാതി നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഡി എം ഒ യുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ രണ്ട് ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചു. വൈസ് പ്രസിഡന്റ് എം.എം സൈണ്‍, ചെയര്‍മാന്‍മാരായ പി.ഗീത, റോയി പി.എല്‍, ശ്രീവിദ്യ പി മെമ്പര്‍മാരായ രേഖ സി, ലിറ്റി ജോസ,് പി.എ വാസു, സാബു സി.എം, ബിന്ദു ഗംഗാധരന്‍, ഗീത.പി എന്നിവര്‍ സംബന്ധിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *