പാണത്തൂര്‍: മാവുങ്കാല്‍ പാണത്തൂര്‍ സംസ്ഥാനപാതയുടെ മോണിറ്ററിംഗ് യോഗം ബളാന്തോട് നടന്നു. യോഗത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു. KRFB എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു വെള്ളിക്കോത്ത്, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം കെ കെ വേണുഗോപാല്‍, മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് മാസ്റ്റര്‍, കെ ബാലന്‍, ജി ഷാജിലാല്‍, കെ യു കൃഷ്ണകുമാര്‍, കെ കെ അശോകന്‍, ഷാജുപോള്‍, ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നിര്‍മ്മാണ പുരോഗതി വേഗതാര്‍ജ്ജിച്ചിട്ടില്ല എന്നും, തീരുമാനിച്ച സമയക്രമത്തിനനുസരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാന പാതയുടെ അതിര്‍ത്തി കല്ലുകള്‍ ഇട്ട് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക സര്‍വ്വെ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി യോഗം കാസര്‍കോട് ജില്ലാ കളക്ടര്‍ മുമ്പാകെ കത്ത് നല്‍കാന്‍ തീരുമാനിച്ചു. ബളാന്തോട് ടൗണിലെ ലെവലിംഗ്, കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ വിലയിരുത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ തീരീമാനിച്ചു. ചര്‍ച്ചകള്‍ക്ക് കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപും, കണ്‍വീനര്‍ എം വി കൃഷ്ണനും മറുപടി പറഞ്ഞു. ബളാന്തോട് – മാച്ചിപ്പള്ളി റോഡിന്റെ ഡ്രൈനേജ് ഗതാഗത തടസ്സം ഉണ്ടാക്കും എന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച്, KRFB EE, AEXE, AE എന്നിവര്‍ പരിഹാരം ഉണ്ടാക്കാന്‍ തീരുമാനിച്ചു.എം വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.



