ബളാംതോട് : 70 വയസിനു മുകളില്‍ പ്രായമായവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു.പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ടി തയ്യില്‍, കൂക്കള്‍ രാഘവന്‍, മേരിക്കുട്ടി മാത്യു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തു സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും കെ മണി നന്ദിയും പറഞ്ഞു
തുടര്‍ന്ന് നടന്ന പഞ്ചായത്തു കൗണ്‍സില്‍ യോഗം ജില്ലാ കമ്മിറ്റി മെമ്പറും കള്ളാര്‍ പഞ്ചായത്തു സെക്രട്ടറിയുമായ എം.ജെ ലൂക്കോസ് ഉല്‍ഘാടനം ചെയ്തു. സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് കെ കൃഷ്ണന്‍ കുട്ടി ചാമുണ്ഡിക്കുന്നു സ്വാഗതം പറഞ്ഞു.വരണാധികാരിയായ ഭരതന്‍ കരപ്പാത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സൂര്യനാരായണ ഭട്ട്, എ്രന്‍. ചന്ദ്ര ശേഖരന്‍ നായര്‍ എന്നിവരെ യഥാക്രമം പ്രസിഡന്റ,് സെക്രട്ടറിമാരായി വീണ്ടും തെരഞ്ഞെടുത്തു
മുതിര്‍ന്ന പൗരന്മാരുടെ നിര്‍ത്തലാക്കിയ റെയില്‍വേ കണ്‍സഷന്‍ പുനഃസ്ഥാപിക്കുക, വയോജന ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി നിശ്ചയിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി
പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.




