KERALA NEWS

മാതാവും മകനും വീടിനകത്ത് മരിച്ച നിലയില്‍

തൃശൂര്‍ : മാതാവിനെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ (61), വിജേഷ് (38) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു താമസിച്ചിരുന്നത് .
നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനജയുടെ ഭര്‍ത്താവ് മോഹനന്‍ നേരത്തെ മരിച്ചിരുന്നു. വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *