ബളാംതോട് : ചാമുണ്ടിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിയില്‍ മഹാശിവരാത്രി സുദിനത്തില്‍ നടത്തിയ ലക്ഷം ദീപ സമര്‍പ്പണം സമാഹരണ ഫണ്ടുപയോഗിച്ച് നവീകരണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിലെ സ്റ്റേജിന്റെയും ഊട്ടുപുരയുടേയും ഭഗവത് സമര്‍പ്പണം ക്ഷേത്ര മേല്‍ ശാന്തി ശ്രീ കേശവ പ്രകാശഭട്ട് അവര്‍കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര തന്ത്രീശ്വരന്‍ ബ്രഹ്‌മശ്രീ മേക്കാട്ടില്ലത്ത് കേശവപട്ടേരി അവര്‍കള്‍ നിര്‍വ്വഹിച്ചു. 25ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചതാണിവ. വി.കെ സുരേഷ് ബാബു ചിറ്റാരിപ്പറമ്പ മുഖ്യ പ്രഭാഷണം നടത്തി. ഊട്ടുപുരക് ജോലി ചെയ്യ്ത വ്യക്തികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കേശവ പ്രകാശ ഭട്ട് ക്ഷേത്ര മേല്‍ശാന്തി,
പ്രീതി മനോജ,് സുപ്രിയ ്, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, മാതൃസമിതി പ്രസിഡണ്ട ലീലാമ്മ എന്നിവര്‍ പ്രസംഗിച്ചു. കിഷോര്‍ കുമാര്‍ .ആര്‍ സ്വാഗതവും സിന്ധു പ്രസാദ് നന്ദിയും പറഞ്ഞു





