പാണത്തൂര്‍: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതിനെതിരെ പാണത്തൂരില്‍ നടന്ന പ്രതിക്ഷേധ സംഗമം ഡി.സി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, സി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രമേശന്‍ കരിച്ചേരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, സി കൃഷ്ണന്‍ നായര്‍, കെ.എന്‍ വിജയകുമാര്‍, എം.എം തോമസ്, എസ് മധുസൂദനന്‍, എം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.കേരളത്തിന്റെ സാമൂഹിക രംഗം ശക്തമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ചെയ്ത മുഖ്യമന്ത്രിമാരിലൊരാളാണ് ആര്‍ ശങ്കറെന്ന് പി.കെ ഫൈസല്‍ പറഞ്ഞു





