DISTRICT NEWS

പ്രാഥമിക സന്നദ്ധ പ്രതികരണ സേന പരിശീലനം തുടങ്ങി

കൊന്നക്കാട് : വനം വകുപ്പ് കാസര്‍കോട് ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലെ ജനജാഗ്രത സമിതികള്‍ തെരഞ്ഞെടുത്ത പ്രാഥമിക സന്നദ്ധ പ്രതികരണ സേനാംഗങ്ങള്‍ക്ക് രണ്ടു ദിവസം നീളുന്ന പരിശീലനം കോട്ടഞ്ചേരി വന വിദ്യാലയത്തില്‍ ആരംഭിച്ചു. പരിശീലനം കാസര്‍കോട് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്ത് മിഷനുകളില്‍ ഒന്നാണ് പി ആര്‍ ടി എന്നും സമൂഹത്തില്‍ അംഗീകാരമുള്ള വ്യക്തികളെയാണ്
സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സീക്ക് ഡയറക്ടര്‍ ടി പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. മിഷന്‍ പി ആര്‍ ടി നോര്‍ത്ത് റീജ്യണല്‍ നോഡല്‍ ഓഫീസറും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ വി. രതീശന്‍ പി ആര്‍ ടി ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പി ആര്‍ ടി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും സംസാരിച്ചു. വന്യജീവികള്‍ ജനവാസ മേഖലയില്‍ എത്തിയാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ആറളം അസി: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, വന്യജീവികളുടെ സ്വഭാവ രീതികളും അവയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ക്ലിന്‍സ് പി ജോസ്, വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് പ്രാദേശീകമായി സ്വീകരിക്കാവുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വനം ജില്ലാ മേധാവി ജോസ് മാത്യുവും ക്ലാസ്സെടുത്തു. വന്യജീവി സംഘര്‍ഷ
ലഘൂകരണത്തിന് വനം വകുപ്പിന്റെ സംവിധാനങ്ങളെ കുറിച്ച് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ , കുറ്റിക്കോല്‍ പി വി സുമേഷ് പ്രഥമ ശുശ്രൂഷ പരിശീലനത്തിലും
ഹസാര്‍ഡ് അനലിസ്റ്റ് പി വി ശില്‍പ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും നാളെ ക്ലാസെടുക്കും. പങ്കെടുത്ത അംഗങ്ങള്‍ക്ക് യൂണിഫോം,
ഐഡന്റിറ്റി കാര്‍ഡും , സര്‍ട്ടിഫിക്കറ്റുകളും നാളെ സമാപന സമ്മേളനത്തില്‍ വെച്ച് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അഞ്ജന്‍ കുമാര്‍ വിതരണം ചെയ്യും. ചടങ്ങില്‍ ആറളം വൈല്‍ഡ് വാര്‍ഡന്‍ വി. രതീശന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി ജില്‍ജിത്ത്,
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ സുരേന്ദ്രന്‍ പ്രസംഗിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍,കാഞ്ഞങ്ങാട് കെ. രാഹുല്‍ സ്വാഗതവും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കാസറഗോഡ് സി വി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *