തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നതിനായി കെ പി സി സിയില്‍ പുതിയ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. ദീപാദാസ് മുന്‍ഷിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. 17 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്. ആന്റണിക്ക് പുറമെ, സണ്ണി ജോസഫ്, വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.




