Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ അന്തിമ വോട്ടര്‍പട്ടികയായി

കാസര്‍കോട് : കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും തിരുത്തലുകള്‍ക്കും ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കി. ജില്ലയില്‍ 5,19,821 പുരുഷന്മാരും 5,82,177 സ്ത്രീകളും 12 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുമുള്‍പ്പെടെ ആകെ 11,02,084 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 74 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടും. പഴയ വോട്ടര്‍പട്ടികയെ അപേക്ഷിച്ച് 7,687 വോട്ടമാര്‍ ഇത്തവണ അധികമായി പട്ടികയില്‍ ഇടംപിടിച്ചു.നേരത്തേ 5,16,419 പുരുഷന്മാരും 5,77,893 സ്ത്രീകളും 11 ട്രാന്‍സ്ജെന്‍ഡര്‍മാരുമുള്‍പ്പെടെ 10,94,323 വോട്ടര്‍മാരാണുണ്ടായിരുന്നത്. 9,956 പുരുഷന്മാരും 12,579 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 22,536 വോട്ടുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തപ്പോള്‍ 6,554 പുരുഷന്മാരും 8,295 സ്ത്രീകളുമടക്കം 14,849 വോട്ടുകള്‍ തള്ളപ്പെട്ടു. അതേസമയം 12 ഗ്രാമപ്പഞ്ചായത്തുകളില്‍ 500-ലേറെ വോട്ടുകള്‍ വീതമാണ് തള്ളിയത്.ഏഴ് പഞ്ചായത്തുകളില്‍ 1,000-ലേറെ വോട്ടുകള്‍ കൂടിയിട്ടുമുണ്ട്. ഏറ്റവു കൂടുതല്‍ വോട്ട് കൂട്ടിച്ചേര്‍ത്തത് ചെങ്കളയിലാണ് -1,538. കുറവ് മടിക്കൈയിലാണ് -105 വോട്ടുകള്‍.
കൂടുതല്‍ വോട്ടുകള്‍ തള്ളപ്പെട്ടതും ചെങ്കളയിലാണ് -848. തള്ളിയ വോട്ടുകള്‍ കുറവ് കള്ളാറിലാണ്-53. ഇവിടെ 102 വോട്ടുകളാണ് പുതുതായി ചേര്‍ത്തത്. ചെങ്കളയാണ് കൂടുതല്‍ വോട്ടര്‍മാര്‍രുള്ള പഞ്ചായത്ത് -46,946 വോട്ടുകള്‍. ബെള്ളൂരിലാണ് കുറവ് വോട്ടര്‍മാര്‍ -8249.
കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പഞ്ചായത്തും ചെങ്കളയാണ്-24,111. കുറവ് ബെള്ളൂരില്‍-4207. പുരുഷവോട്ടര്‍മാരും കൂടുതല്‍ ചെങ്കളയിലാണ്-22,833. കുറവ് -ബെള്ളൂരില്‍-4042. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ളത് അജാനൂരിലാണ് -12 പേര്‍. നഗരസഭകളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് കാഞ്ഞങ്ങാട്ടാണ് -59,519 പേര്‍.

 

 

 

Leave a Reply

Your email address will not be published. Required fields are marked *