KERALA NEWS

പാല്‍ച്ചുരം റോഡില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കല്‍പ്പറ്റ : വയനാട് പാല്‍ച്ചുരം റോഡില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയും ലോറി ഡ്രൈവറുമായ സെന്തില്‍കുമാര്‍ (54) ആണ് മരിച്ചത്. ലോറിയിലെ സഹയാത്രികന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു, ഇയാളുടെ പരിക്ക് ഗുരുതരമല്ല.
കമ്പിയുടെ കേബിളുമായി കാസര്‍ഗോഡേക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി കൊക്കയിലേക്ക് മറിയുന്നതിനിടെ സഹായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറായ സെന്തില്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *