LOCAL NEWS

64-മത് ഹോസ്ദുര്‍ഗ് സബ്ജില്ലാ കേരള കലോത്സവം; വിളംബര ജാഥയ്ക്ക് പാണത്തൂരില്‍ തുടക്കം .

പാണത്തൂര്‍: 64-മത് ഹോസ്ദുര്‍ഗ് സബ്ജില്ലാ കേരള കലോത്സവ വിളംബര ജാഥയ്ക്ക് പാണത്തൂരില്‍ തുടക്കം. മലയോരത്തിന്റെ മണ്ണിലേക്ക് ഇത് രണ്ടാം തവണയാണ് കൗമാരകലയുടെ മാമാങ്കമെത്തുന്നത്. കഴിഞ്ഞ വര്‍ഷം കള്ളാര്‍ പഞ്ചായത്തിലായിരുന്നു സബ്ജില്ലാ കലോത്സവം നടന്നത്. ഇത്തവണത്തെ സബ്ജില്ലാ കലോത്സവ് അംബേദ്കര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് അരങ്ങേറുന്നത്. ഒക്ടോബര്‍: 28, 29, 30, 31, നവംബര്‍ 1- തീയതികളിലായാണ് കൗമാര കലക്ക് തിരശ്ശീല ഉയരുന്നത്. ഇന്ന് രാവിലെ പാണത്തൂരില്‍ നിന്നും ആരംഭിച്ച വിളംബര ജാഥക്ക് കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി കൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്തംഗം സുപ്രിയ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലത
ജനാര്‍ദ്ദനന്‍ ( സെക്രട്ടറി ഓട്ടോറിക്ഷ യൂണിയന്‍)
ജിനില്‍ മാത്യു (ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍) സിബി പുതുമന ( ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍)
രാജപുരം പ്രസ്‌ഫോറം പ്രസിഡന്റ് ഗണേശന്‍ പാണത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് സുനില്‍കുമാര്‍ സ്വാഗതവും NSS പ്രോഗ്രാം ഓഫീസര്‍ ജയരാജ് നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *