LOCAL NEWS

പെരുതടി സ്‌ക്കൂള്‍,അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിക്കും

രാജപുരം : പനത്തടി പഞ്ചായത്തിലെ പെരുതടി ഗവ: എല്‍ പി സ്‌ക്കൂള്‍, സ്മാര്‍ട്ട്് അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1951ലാണ് സ്‌ക്കൂള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും എസ്ടി മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാതെയിരുന്ന സ്‌ക്കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തിയാണ് 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 16 ലക്ഷം രൂപ ചെലവഴിച്ച് സ്‌ക്കൂളിന് ചുറ്റുമതിലും നിര്‍മ്മിച്ചു. 30 കുട്ടികളാണ് ഇപ്പോള്‍ സ്‌ക്കൂളില്‍ പഠിക്കുന്നത്.

1984 -ല്‍ ആരംഭിച്ച അംഗണ്‍വാടിക്ക് വര്‍ഷങ്ങളോളം പ്രാഥമിക സൗകര്യപോലും ഇല്ലാതെ വലയുകയായിരുന്നു. ഇതിനിടെ മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികള്‍ വികസനഫണ്ട് ഉപയോഗിച്ച് കുറേയേറെ വികസനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കെട്ടിടസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇത് പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ്, കാസര്‍ഗോഡ് വികസന പാക്കേജ്, ഗ്രാമപഞ്ചായത്തുഫണ്ടുകള്‍ ഉപയോഗിച്ച് 53 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. രണ്ടു കെട്ടിടങ്ങളുടേയും ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിക്കും. കാസര്‍ഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ മുഖ്യാതിഥിയാകും. ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്‌മോഹന്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ രാഗേഷ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ബ്ലോക്ക് പഞ്ചായത്തംഗം എം.പത്മകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് തലവന്‍ന്മാരായ ഹഫ്‌സത്ത്, കെ.സുരേന്ദ്രന്‍,സനല്‍ വെളളുവ, ജിജി ജോണ്‍,രജനി.സി, പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രമതി അമ്മ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം വി കൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം സി മാധവന്‍, എസ് മധുസൂദനന്‍, എസ് പ്രതാപചന്ദ്രന്‍, ജി.രാമചന്ദ്രന്‍ എന്നിവരും പി.ബി ഗണേശ്,കെ.പി.വിനയരാജന്‍,കെ.രമേശന്‍,പി.ജയരാമ സരളായ, ടി.പി പ്രസന്നന്‍, ടി എസ് വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
സംഘാടക സമിതി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ബി.സജിനിമോള്‍, ബി.സുരേഷ്, എസ്. മധുസൂദനന്‍, പിടി എ പ്രസിഡന്റ് പി.ബി.ഗണേശ്, ഹെഡ്മാസ്റ്റര്‍ എം കെ.രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *