KERALA NEWS

ബി ജെ പിക്കു ലഭിക്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കും: മുഖ്യമന്ത്രി

കണ്ണൂര്‍ : മലയാളികള്‍ ബി ജെ പിക്കു നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ് എസിന്റെ തത്വശാസ്ത്രത്തിനു മേധാവിത്വം ലഭിച്ചാല്‍ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നില്‍ക്കാനാവില്ല. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയെ വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടുമെന്നും നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നും അമിത്ഷാ പറയുന്നു. അമിത് ഷായുടെ പ്രസ്താവനയെ കേരളം കരുതിയിരിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആര്‍ എസ് എസിന് മേധാവിത്തം കിട്ടിയാല്‍ ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവര്‍ക്ക് വേണ്ടതെന്നും പിണറായി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *