KERALA NEWS

തണ്ടപ്പേരിനായി ആറു മാസം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ലഭിച്ചില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട് : വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52) ആണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറു മാസമായി കൃഷ്ണസ്വാമി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു.
അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നും റവന്യു വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *