LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് ഉദ്ഘാടനം ചെയ്തു

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5ലക്ഷം രൂപ അനുവദിക്കുകയും പ്രസ്തുത റോഡിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന കര്‍മ്മവുമാണ് നടന്നത്. എന്‍ആര്‍ഇജിഎ എന്‍ജിനിയര്‍ രേഷ്മ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ചന്ദ്രന്‍ പാലന്തടി, ഹനീഫ അരിമ്പ്യാ, ഭരതന്‍ വി,ടി ജി രാധാകൃഷ്ണന്‍ നായര്‍, രാജേഷ് എം എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ സബിത സ്വാഗതവും കെ രാധാകൃഷ്ണന്‍ നായര്‍ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *