KERALA NEWS

കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം

പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍.ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ലാഗോഫ് ചെയ്തു. പനത്തടി ഫൊറോന ആതിഥേയരായ പരിപാടിയില്‍ കാസര്‍കോട് സോണിലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, മാലോം, കാസര്‍കോട്, തോമാപുരം ഫൊറോനകളില്‍ നിന്നായി ആയിരങ്ങളാണ് പരിപാടിയോടനുബന്ധിച്ചു നടന്ന റാലിയില്‍ അണിനിരന്നത്.
‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക, റബ്ബറും നെല്ലും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ മേഖയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് അവകാശ സംരക്ഷണയാത്ര .
ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി.താമരശേരി ബിഷപ് മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ആമുഖ ഭാഷണം നടത്തി. തലശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത്, കോട്ടയം അതിരൂപത വികാരി ജനറാല്‍ മോണ്‍ തോമസ് ആനിമൂട്ടില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസകുട്ടി ഒഴുകയില്‍, ഫൊറോന പ്രസിഡന്റ് ജോണി തോലമ്പുഴ, വി വി അഗസ്റ്റിന്‍, അഡ്വ. ബിജു പറയനിലം, പ്രൊഫ കെ എം ഫ്രാന്‍സിസ്, ട്രീസ ലിസ് സെബാസ്റ്റ്യന്‍,
അഡ്വ.ടോണി ജോസഫ് പുഞ്ചകുന്നേല്‍, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, പീയുസ് പറേടം, ഫാ.നോബിള്‍ പന്തലാടിക്കല്‍,രാജീവ് തോമസ് കണിയാന്തറ എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയില്‍ ദേശീയ ജൂനിയര്‍ അത് ലറ്റിക്ക് സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് ആദ്യ മെഡല്‍ നേടിയ ജില്‍ഷ ജിനിലിനുളള ആദരം മാതാപിതാക്കള്‍ ഏറ്റുവാങ്ങി.
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ പനത്തടി ഫൊറോന രൂപതാതലത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ട്രീസ ജോസ് പുതുപ്പറമ്പില്‍ (പാടിയോട്ടുചാല്‍ ), വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ അര്‍ലിന്‍ അന്ന ഷിബു (ഉളിക്കല്‍) എന്നിവര്‍ വിജയികളായി ഇവര്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *