LOCAL NEWS

സന്ധിവാതം പിടിപെട്ട് 10 വര്‍ഷമായി കിടപ്പിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

രാജപുരം : സന്ധിവാതം പിടിപെട്ട് 10 വര്‍ഷമായി കിടപ്പിലായ വീട്ടമ്മ
ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നു. കള്ളാര്‍ പഞ്ചായത്തിലെ ഒന്നാംമൈലില്‍ വാടക വീട്ടില്‍ കഴിയുന്ന രാധ എന്ന വീട്ടമ്മയാണ് ചികിത്സാ സഹായം തേടുന്നത്. ഇതിനോടകം നടത്തിയ 3 ശസ്ത്രക്രിയക്കായി 4 ലക്ഷം രൂപ ചെലവായി. നിലവില്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍മുട്ടുകള്‍ മാറ്റിവയ്ക്കാണ് ഡോക്ട്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് 3 ലക്ഷം രൂപ വേണം. ഇത്രയും വലിയ തുക വാടക വീട്ടില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് സ്വരൂപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്വന്തമായി സ്ഥലമില്ല. സാമ്പത്തിക
ബാധ്യതയെ തുടര്‍ന്നു മകള്‍ക്ക് പ്ലസ്ടു പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. രോഗാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാന്‍ കള്ളാര്‍ പഞ്ചായത്തംഗം ലീല ഗംഗാധരന്‍ (ചെയര്‍മാന്‍), ഇ.കെ.ഗോപാലന്‍ (കണ്‍വീനര്‍), കുഞ്ഞിരാമന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം ശാഖയില്‍ അക്കൗണ്ട് അരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40663101041864, ഐഎഫ്എസ്സി കോഡ്: KLGB0040663. ഗൂഗിള്‍ പേ നമ്പര്‍:9562540630.

 

Leave a Reply

Your email address will not be published. Required fields are marked *