രാജപുരം: മലയോരത്തിന് അഭിമാനമായി ജില്‍ഷ ജിനില്‍.നാല്പതാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 16 ഫൈനലില്‍ ഗോള്‍ഡ് മെഡല്‍ നേടിയാണ് പാണത്തൂരിലെ ജില്‍ഷ ജിനില്‍
മലയോരത്തിന് അഭിമാനമായി മാറിയത്. 2023 മുതല്‍ അത് ലറ്റിക്‌സില്‍ നിരവധി സമ്മാനങ്ങളാണ് ഈ കൊച്ചുമുടുക്കി നേടിയിട്ടുള്ളത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് നടന്ന ജൂനിയര്‍ സൗത്ത്‌സോണ്‍ നാഷണല്‍ മീറ്റില്‍ 60 മീറ്ററില്‍ വെള്ളിമെഡലും,
തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡും, ഗോള്‍ഡ് മെഡലും നേടിയിരുന്നു. 2024 ലെ കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷന്‍ എം.കെ ജോസഫ് മെമ്മോറിയല്‍ ഇന്റര്‍ ഡിസ്റ്റിക് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ 60 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണം നേടിയിരുന്നു. 2023 ലെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും, 2023 ല്‍ ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ വച്ച് നടന്ന ദേശീയ കായികമേളയില്‍ 4 x 100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. പാണത്തൂര്‍ വട്ടക്കയത്തെ ജിനില്‍ മാത്യു, ജോമി വി ജെ ദമ്പതികളുടെ മകളാണ.് തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജില്‍ഷ




