തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തില്‍ കടകള്‍ക്ക് തീപ്പിടിച്ചു. ബസ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.പത്തിലധികം കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് അറിയുന്നത്





