ചുളളിക്കര: പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ചുള്ളിക്കര ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടാം തീയതി വൈകുന്നേരം 3:00 മണിക്ക് പ്രതിഭ വൈസ് പ്രസിഡണ്ട് ശ്രീ ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.. പ്രതിഭാ സെക്രട്ടറി ഷാബു കെ വി. സ്വാഗതവും സജിത്ത് ലൂക്കോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് രണ്ടു വിഭാഗങ്ങളിലായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. 30 ഓളം പേര്‍സംബന്ധിച്ചു.
ക്വിസ് മത്സര വിജയികള്‍ :15 വയസ്സിന് താഴെ
മാളവിക പയ്യച്ചേരി ഒന്നാം സ്ഥാനം, ശിവദ മോഹന്‍, തേജ വിശ്വനാഥ് രണ്ടാം സ്ഥാനം. 15 വയസ്സിനു മുകളില്‍; രേഷ്മ പയ്യച്ചേരി ഒന്നാം സ്ഥാനം,അനുമോള്‍കെഎസ് രണ്ടാം സ്ഥാനവും നേടി.
താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്ക് വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ രാജേന്ദ്രനെ പ്രതിഭ വൈസ് പ്രസിഡണ്ട് പൊന്നാട അണിയിച്ച്അനുമോദിച്ചു.
500 ല്‍ അധികം പുസ്തകങ്ങള്‍ വായിച്ച ശിവദ മോഹനന്‍ എന്ന കുട്ടിക്ക് പ്രതിഭയുടെ പ്രത്യേക അനുമോദനവും പ്രോത്സാഹനസമ്മാനവുംനല്‍കി.




