കാഞ്ഞങ്ങാട്: മാസങ്ങളായുളള കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നാളെ തുറന്നു കൊടുക്കും. ഇതോടെ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പഴയപടി പ്രവേശിച്ചു തുടങ്ങും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിരുന്ന ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടിയാണ് അടച്ചി ട്ടത്. ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റാന്‍ഡിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഒന്നരമാസം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന പ്രവൃത്തിക്കായി ആറുമാസത്തേക്ക് അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യാര്‍ഡ് കോണ്‍ക്രീറ്റ് ജോലിക്ക് വേണ്ടി മാത്രം ഇത്രയും നാള് അടച്ചിടേണ്ട കാര്യമുണ്ടാ യിരുന്നോയെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഏപ്രില്‍ ഒന്നിന് അടച്ചിട്ട് ഒന്നരമാസം ഒരു ജോലിയും തുടങ്ങാതെ സ്റ്റാന്‍ഡ് വെറുതെ അടഞ്ഞു കിടക്കുകയായിരുന്നു.
മഴ തുടങ്ങിയതോടെയാണ് ടാര്‍ ഇളക്കുന്ന ജോലി ആരംഭിച്ചത്. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ കൂടി ഉണ്ടായതോടെയാണ് ജോലിക്ക് വേഗത കൈവന്ന ത്. ഓണത്തിന് മുമ്പെങ്കിലും തുറന്നു കൊടുക്കണമെന്ന ഉത്തരവും മനുഷ്യാവകാശ കമ്മിഷന് ഇറക്കിയിരുന്നെങ്കിലും അതും പാലിക്കാതെ രണ്ടാഴ്ച കൂടി കഴിഞ്ഞാണ് സ്റ്റാന്‍ഡ് തുറക്കുന്നത്. നാളെ രാവില 10 മണിക്ക് ചെയര്‍പേഴ്സണ്‍ കെ.വി സുജാത സ്റ്റാന്‍ഡ് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ ആറുമാസക്കാലമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും പരിഹാ രമുണ്ടാകും. ഇക്കാലമത്രയും ബസുകള്‍ സ്റ്റാന്‍ഡിന് മുന്‍വ ശത്തെ റോഡില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റിയതിനാല്‍ കാല് നടയാത്രക്കാരും ദൂരിത ത്തിലായിരുന്നു.
.




