LOCAL NEWS

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം: കേരളാ പ്രവാസി സംഘം ഏരിയ സമ്മേളനം

പനത്തടി: പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ തുകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ഉറപ്പ് വരുത്തണമെന്നും കേരളാ പ്രവാസി സംഘം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കപില്‍ തായന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി പി ചന്ദ്രന്‍ , ജില്ലാ കമ്മിറ്റി അംഗം അബ്ദുള്‍റഹ്‌മാന്‍,സിപിഐഎം ഏരിയ കമ്മിറ്റി മെമ്പര്‍ പി.കെ രാമചന്ദ്രന്‍ , ലോക്കല്‍ സെക്രട്ടറി ജിനോ ജോണ്‍, ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗം രാഘവന്‍ വി വി പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി റോണി ആന്റണി സ്വാഗതവും ട്രഷറര്‍ ശിവകുമാര്‍ നന്ദിയും പറഞ്ഞു. പുതിയ പ്രസിഡന്റായി കപില്‍ തായന്നൂര്‍ ,വൈസ് പ്രസിഡന്റുമാറായി അനില്‍കുമാര്‍ വി ആര്‍, തോമാസ് വി കെ ,സെക്രട്ടറി റോണി ആന്റണി ജോയിന്റ് സെക്രട്ടറിമാരായി മനോജ്കുമാര്‍,അനില്‍ എന്നിവരെയും ട്രഷറായി പ്രദീപ്‌നെയും 17അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *