LOCAL NEWS

ഗോത്രബന്ധു വികസന പദ്ധതികള്‍ നേരിട്ട് കണ്ട് പഠിച്ച് വിദേശ സംഘം

രാജപുരം: സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് (CRD ) നബാര്‍ഡ് ആദിവാസി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയിലെ കോടോം -ബേളൂര്‍ പഞ്ചായത്തിലെ 500കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയെ കുറിച്ചു പഠിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിധിനി സംഘം തായന്നൂരിലെത്തി.
തിരുവനന്തപുരത്തെ കാന്താരി എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ ഇംപാക്ട് ലീഡര്‍ഷിപ്പ് ട്രെയിനിംഗിന്റെ ഭാഗമായുള്ള ഫീല്‍ഡ് പഠനത്തിനായാണ് 22 അംഗ സംഘം എത്തിയത്. കാമറൂണ്‍, ജര്‍മനി, കോംഗോ, ഘാന, ലൈബീരിയ, നേപ്പാള്‍, നൈജീരിയ, സാംബിയ,സിംബാവേ ,ടാന്‍സാനിയ തുടങ്ങി 17 രാജ്യങ്ങളിലെ പ്രതിനിധികളും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര,ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരമാണ് സംഘത്തിലുണ്ടായിരുന്നത്.പദ്ധതി ആസൂത്രണത്തെ കുറിച്ചും, കമ്മിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും വിലയിരുത്തല്‍ നടത്തിയ സംഘം ആദിവാസി വനിതകളുടേയും കുട്ടികളുടേയും പുരോഗതി ലക്ഷ്യമിട്ടുള്ള ഇടപെടലുകളെ അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജൈവ വള നിര്‍മ്മാണ യൂണിറ്റ്, കോഴി ഫാം, കുട നിര്‍മ്മാണ യൂണിറ്റ്, കൂണ്‍ കൃഷി യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളും ഉറവ സംരക്ഷണ പ്രവര്‍ത്തനങ്ങളും കിണര്‍ റീച്ചാര്‍ജിംഗും സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ രാജീവന്‍ ചീരോല്‍, ഇ.ബാലകൃഷ്ണന്‍, സിആര്‍ഡി ഡയറക്ടര്‍ ഡോ.സി.ശശികുമാര്‍, ഗോത്രബന്ധു വികസന സമിതി ഭാരവാഹികളായ രമേശന്‍ മലയാറ്റുകര, പത്മനാഭന്‍ കുളിമാവ് എന്നിവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.കെ. രാജീവന്‍, പ്രമോദ് തൊട്ടിലായി, വി.പി.വിമല , കെ.എ.ജോസഫ്, വി.ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *