പാറപ്പള്ളി: കഴിഞ്ഞ 35 വര്‍ഷമായി പാറപ്പള്ളി പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഹാജിറുമ്മയ്ക്ക് സ്ഥലത്തിന് പട്ടയം ലഭിച്ചു. സെപ്തം ഒന്ന് കാസര്‍കോട് നടന്ന പട്ടയമേളയുടെ ഭാഗമായാണ് ഹാജിറുമ്മയ്ക്കും പട്ടയം അനുവദിച്ചത്.ഹാജിറുമ്മയും മകളും പാറപ്പള്ളിയിലെ പുറമ്പോക്ക് ഭൂമിയില്‍ ഉദാരമതികള്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടില്‍ താമസിച്ചുവരവെ നിരവധി തവണ പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി. ദാമോദരന്റെ നിരന്തരമായ ഇടപ്പെടലിന്റെ ഭാഗമായാണ് ഹാജിറുമ്മയുടെ പട്ടയം എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നത്.
ഹാജിറുമ്മയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈ: പ്രസിഡന്റ് പി. ദാമോദരന്‍ പട്ടയം കൈമാറി. മുന്‍ വൈ. പ്രസിഡന്റ് പി.എല്‍. ഉഷ, വാര്‍ഡ് കണ്‍വീനര്‍ പി. ജയകുമാര്‍, മുന്‍ വാര്‍ഡ് കണ്‍വീനര്‍ പി. അപ്പക്കുഞ്ഞി,ADS സെക്രട്ടറി ടി.കെ. കലാരഞ്ജിനി , വാര്‍ഡു സമിതി അംഗങ്ങളായ വി.കെ.കൃഷ്ണന്‍, ടി.കെ. ഇബ്രാഹിം, സി.പി. സവിത, അനില്‍കുമാര്‍, സുനില്‍കുമാര്‍, തുടങ്ങിയവര്‍സംബന്ധിച്ചു.





