പാലക്കാട് : പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടം നടന്നത്. എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പോലീസ് അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുയര്‍ന്നു. ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.




