ചുളളിക്കര: തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമെല്ലാം വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍.
കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വന്‍ തിരക്കാണ്.
ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമാണ്.
എത്ര വില കൂടുതലാണെങ്കില്‍പ്പോലും ഓണത്തിന് ഒന്നിനും ഒരു കുറവും വരാതെയിരിക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്.
പണ്ടുകാലത്തെ അപേക്ഷിച്ച് നിരവധി കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട.
ഒറിജിനല്‍ പൂക്കള്‍കൊണ്ട് ഏറെ സമയമെടുത്ത് ചെയ്യുന്ന പൂക്കളത്തിന് പകരം പ്ലാസ്റ്റിക് പൂക്കളം വിപണിയിലുണ്ട്.
ഓണക്കോടി പ്രധാനമായതിനാല്‍ത്തന്നെ വ്യത്യസ്തമാര്‍ന്ന കേരളീയ വസ്ത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിന് വിപണിയില്‍ ലഭ്യമാണ്.
പലയിടത്തും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
തലസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്.
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് തുടങ്ങിയ നഗരങ്ങളില്‍ ജനസാഗരമാണ് ഒഴുകിയെത്തുന്നത്.





