ചുളളിക്കര : മലയാളി മങ്ക എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് കസവ് മുണ്ടുടുത്ത് തുളസിക്കതിര്‍ ചൂടി പൂത്താലവുമേന്തി നില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പമാണ്.
കസവുമുണ്ടുടുത്ത്,പൊട്ടുകുത്തി, മുല്ലപ്പൂചൂടി അണിഞ്ഞൊരുങ്ങി മലയാളിമങ്ക മത്സരത്തിനെത്തിയത്് നിരവധി പേര്‍. ചുളളിക്കര ഓണാഘോഷ കമ്മറ്റിയാണ് ഇത്തവണ മലയാളി മങ്ക മത്സരം സംഘടിപ്പിച്ചത്. 18 വയസിന് താഴെയും മുകളിലുമായി രണ്ടു വിഭാഗത്തിനായാണ് മത്സരം സംഘടിപ്പിച്ചത്. 18 വയസിന് താഴെ മത്സരത്തില്‍ ഇവറോസ് രാജേഷ് പാലപ്പുഴയും 18 വയസിന് മുകളില്‍ നവ്യ ചുളളിക്കരയും ഒന്നാം സ്ഥാനം നേടി.





