DISTRICT NEWS

അമ്പലത്തറയില്‍ കൂട്ട ആത്മഹത്യ: മൂന്നു പേര്‍ മരിച്ചു; ഒരാള്‍ ആശുപത്രിയില്‍

അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ നാലൂപേര്‍ ആസിഡ് കഴിച്ചു.മൂന്നു പേര്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടു. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകന്‍ രേജാഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷാണ്് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കര്‍ഷകരായ ഗോപിയേയും കുടുംബത്തെയും കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *