LOCAL NEWS

കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ 2025-26 പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തുു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും സി.ഡി.എസ്. മെമ്പര്‍ ഗീത നന്ദിയും പറഞ്ഞു. ഒരു ലക്ഷത്തോളം പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ സുരക്ഷിതമായി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കള്ളാര്‍ പച്ചക്കറി ഉല്‍പാദക സംഘം വഴിയാണ് പച്ചക്കറി തൈകള്‍ ഉല്പാദിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *