KERALA NEWS

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം ഓണസമ്മാനം; അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കും

തിരുവന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനം 200 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 1200 രൂപ വീതം ഓണ സമ്മാനം ലഭിക്കുമെന്ന് ധന മന്ത്രി കെ.എന്‍ ബാലഗോപാലന്‍ അറിയിച്ചു.കഴിഞ്ഞ തവണ 1000 രൂപ വീതമാണ് ലഭിച്ചത്.
സംസ്ഥാനത്തെ 5,25.9991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി അനുവദിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുളള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *