LOCAL NEWS

മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍ങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോല്‍സവം- 2025 പരിപാടി സംഘടിപ്പിക്കുന്നു

രാജപുരം : മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍ങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോല്‍സവം- 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍വെച്ച് ആദരിക്കും. എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ 100 കുട്ടികളെയും,കലാകായിക രംഗത്ത് മികവ് തെളിയിച്ച 6 പേരെയും പിഎസ്സി മുഖേന ജോലിയില്‍ പ്രവേശിച്ച 7 പേരെയും എല്‍എസ്എസ്,യുഎസ്എസ് നേടിയവരെയും ആദരിക്കും.
28 ന് രാവിലെ ചുളളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് അയ്യന്‍
ങ്കാളിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തുടിതാളത്തില്‍ ഗോത്രത്തിന്റെ സ്തുതി
പാട്ടോടെ ഉദ്ഘാടനസമ്മേളനം ആരംഭിക്കും. മലവേട്ടുവമഹാസഭ ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാ താരം
ഉണ്ണിരാജ് ചെറുവത്തൂര്‍ വിജയോത്‌സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും.
യുവകവി പ്രകാശ് ചെന്തളം വിശിഷ്ടാതിഥിയായി പങ്കെടുക്കും. സാമൂഹ്യ പരിഷ്‌കര്‍ത്താവ് മഹാത്മാ അയ്യന്‍ങ്കാളിയുടെ പ്രതിമ
തകര്‍ത്ത സാമൂഹ്യദ്രോഹികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പ്രതിമ തകര്‍ത്തതില്‍ എം.വി എം.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും 500 ല്‍ അധികം സംഘടനാ പ്രതിനിധികള്‍ വിജയോത്‌സവത്തില്‍ പങ്കെടുക്കും. പരിപാടിയുടെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ ജനറല്‍സെക്രട്ടറി എം ശങ്കരന്‍ മുണ്ടമാണി, വൈസ് പ്രസിഡന്റ് കെ. വി കൃഷ്ണന്‍, സംഘാടകസമിതി ചെയര്‍മാന്‍ പി . നാരായണന്‍,
കണ്‍വീനര്‍ ശിവദാസന്‍, സി വി, ജില്ലാ കമ്മിറ്റി അംഗം സി പി ഗോപാലന്‍,മധു പുങ്ങംചാല്‍, പരപ്പ മേഖല വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പുഞ്ച എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *