LOCAL NEWS

നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ

പാണത്തൂര്‍ :നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ. ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്്ക്കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ .പാണത്തൂര്‍ ചിറംകടവ് സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രഹാം(43) ആണ് നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു. കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലീന സുനീഷ് ,മക്കള്‍: ആല്‍ഫിന്‍, അന്‍വിയ, ഏയ്ഞ്ചല്‍ പിതാവ് ഒ വി അബ്രാഹം മാതാവ്: മോളി,സഹോദരങ്ങള്‍: സുനില്‍ അബ്രാഹം,സുനിത അബ്രഹാം,സുജിത അബ്രഹാം.

Leave a Reply

Your email address will not be published. Required fields are marked *