LOCAL NEWS

അയ്യങ്കാളി ദിനാചരണവും, വിജയോത്സവവും 28ന് ചുളളിക്കരയില്‍

ചുള്ളിക്കര : മലവേട്ടുവ മഹാസഭ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തില്‍ വെച്ച് അയ്യങ്കാളി ദിനാചരണവും , വിജയോത്സവം -2025 പരിപാടിയും നടത്തപ്പെടും. SSLC , പ്ലസ്ടു വിജയികളെയും , മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പരിപാടിയില്‍ വെച്ച് അനുമോദിക്കും. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകന്‍ വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യുവകവി പ്രകാശ് ചെന്തളം പരിപാടിയില്‍ മുഖ്യാതിഥിയായിആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *