ന്യൂഡല്‍ഹി : ഒഡീഷ്യയിലെ ബലേശ്വറില്‍ വൈദീകര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുണ്ടായ അക്രമത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തങ്ങളെ രണ്ടു മണിക്കൂര്‍ ബന്ദിയാക്കിവെച്ചെന്നും വൈദീകരെ ആക്രമിച്ചെന്നും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും സിസ്റ്റര്‍ എലേസ ചെറിയാന്‍ പറഞ്ഞു. ആണ്ട് കുര്‍ബാനയ്ക്ക് പോയി തുരിച്ചുവരുന്നതിനിടയിലാണ് 70 ഓളം ആളുകള്‍ വന്ന ്തടഞ്ഞത്.ഒപ്പമുളളവരെ ക്രൂരമായി ആക്രമിച്ചു.ബൈക്കിന്റെ പെട്രോള്‍ വരെ ഊറ്റിക്കളഞ്ഞു. ഒഡീഷ ബിജെപിയാണ് ഭരിക്കുന്നത്.ക്രിസ്ത്യാനികളെ ഇവിടെ വേണ്ട,നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നി പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു.അക്രമണം.