പടിമരുത് : സമൂഹത്തില്‍ വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ഒപ്പുമരം സംഘടിപ്പിച്ചു. പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തില്‍ കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.യൂണിറ്റ് പ്രസിഡന്റ് ജിനോള്‍ പൂവനില്‍ക്കുന്നതില്‍ ഉദ്ഘാടനം ചെയ്തു.കെസിവൈഎം അംഗങ്ങളായ സാന്‍ജോസ് വരിക്കപ്ലാക്കല്‍,നോയല്‍ പി ജെയിന്, ആല്‍ബര്‍ട്ട് തീത്തയില്,ജോസഫ് ആച്ചിക്കല്‍,ക്രിസ്റ്റീന്‍ പുത്തന്‍പുരയില്‍, ആല്‍സണ്‍ ചെത്തിക്കത്തോട്ടത്തില്‍,അമല്‍ ആച്ചിക്കല്‍,ജോഷ്വെ കൊളക്കാട്ടുകടിയില്, ജൂവല്‍ പുന്നശ്ശരി,സാല്‍വിന്‍ വരിക്കപ്ലാക്കല്‍, എഡ്വിന് മരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി.
