LOCAL NEWS

ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

ചുളളിക്കര: പുതുതലമുറയെ പിടികൂടിയിരിക്കുന്ന ലഹരി വിപത്തിനെതിരെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സെമിനാറില്‍ കുട്ടികളും മാതാപിതാക്കളും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ഫാ.ജോണ്‍സണ്‍ വേങ്ങപറമ്പില്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെകടര്‍ പ്രദീപ്കുമാര്‍ ക്ലാസെടുത്തു.ആഘോഷകമ്മറ്റി കണ്‍വീനര്‍ വില്‍സണ്‍ തരണിയില്‍ സ്വാഗതവും സണ്‍ഡേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണി പാലനില്‍ക്കും തൊട്ടിയില്‍ നന്ദിയും പറഞ്ഞു.ആഘോഷകമ്മറ്റി കണ്‍വീനര്‍ന്മാരായ സെന്‍ വെളളുക്കുന്നേല്‍,സുനില്‍ വരിക്കപ്ലാക്കല്‍,പ്രിന്‍സ് പാമ്പയ്ക്കല്‍, വിനോദ് ചെത്തിക്കത്തോട്ടത്തില്‍,റെജി നാഗമറ്റം,സണ്ണി ഉണ്ണാണ്ടന്‍പറമ്പില്‍,അനൂപ് ചാത്തംകുഴയ്ക്കല്‍,രാജു മീമ്പളളി, അംഗങ്ങളായ ബേബി കണ്ടംങ്കരി,മാത്യു കൈതക്കോട്ടില്‍, സേവ്യര്‍ പാലനില്‍ക്കും തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *