LOCAL NEWS

രാജപുരം കെ എസ് ഇ ബി ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം:കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍

രാജപുരം : രാജപുരം സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നും ബേളൂര്‍ 33 കെ വി സബ്‌സ്റ്റേഷന്‍ 110 കെ വി സബ്‌സ്റ്റേഷന്‍ ആക്കി ഉയര്‍ത്തണമെന്നും
കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു) രാജപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവിഷന്‍ ജോ.സെക്രട്ടറി കെ ഗണേശന്‍ അധ്യക്ഷത സവഹിച്ചു.ഡിവിഷന്‍ സെക്രട്ടറി കെ ശശിധരന്‍, ഡിവിഷന്‍ പ്രസിഡണ്ട് കെ കൃഷ്ണന്‍, സി സി മെമ്പര്‍ ബാബു പി പി, ഡിവിഷന്‍ ട്രഷറര്‍ ടി എസ് ഗോപാലകൃഷ്ണപ്പിള്ള എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ്, പ്രകാശ് എന്‍ ആര്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.
പതാക ഉയര്‍ത്തല്‍ ചടങ്ങോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി കെ സനുകുമാര്‍ സ്വാഗതവും എ നാരായണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സനുകുമാര്‍ കെ (സെക്രട്ടറി),ശിവപ്രസാദ് പി (പ്രസിഡണ്ട്), ബിജു ഇമ്മാനുവല്‍, ജോസഫ് സി. ജെ (ജോ. സെക്രട്ടറിമാര്‍), ജോസഫ് കെ ഡി, പൊന്നപ്പന്‍ കെ (വൈസ് പ്രസിഡണ്ടുമാര്‍),സാബു ജോസഫ് (മാഗസിന്‍ കണ്‍വീനര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *