അരിപ്രോട ്: വയോജന പെന്ഷന് കുടിശ്ശിഖ ഒറ്റത്തവണയായി അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം അരിപ്രോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സോമകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തു സെക്രട്ടറി N ചന്ദ്രശേഖരന് നായര്‍, മൈക്കിള്‍ പൂവത്താനി, മഹിളാ ഫോറം സെക്രട്ടറി ശ്യാമള കൃഷ്ണന് എന്നിവര്‍പ്രസംഗിച്ചു..വയോജന പെന്ഷന് കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കുക, ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എത്രയും വേഗം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
യൂണിറ്റ് സെക്രട്ടറി ശോശാമ്മ ചാക്കോ സ്വാഗതവും ജോസഫ് വട്ടക്കുഴി നന്ദിയും പറഞ്ഞു.