LOCAL NEWS

ജില്ലയുടെ വികസന മുരടിപ്പ് തുറന്നുകാട്ടി: ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ചയും സൗഹൃദചായയും ശ്രദ്ധേയമായി

ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച ശ്രദ്ധേയമായി.
മത — രാഷ്ട്രീയ –സാമൂഹിക — സാംസ്‌കാരിക — മാധ്യമ — പണ്ഡിത- എഴുത്തുകാരും പൊതു പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചര്‍ച്ചാ വിഷയമായി.
അടിസ്ഥാന വികസനം,വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്,ഗവണ്മെന്റ് ഓഫീസുകളുടെ അപര്യാപ്തത,,കുടിവെള്ളം, പൊതു ടോയ്‌ലറ്റ്, ശ്മശാനമില്ലാത്തത്, തൊഴിലില്ലായ്മ, വന്യമൃഗ ശല്യം, ജില്ലയില്‍ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാത്തത് , ഫാം ടുറിസം, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, തുടങ്ങിയ ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് പ്രധാന ചര്‍ച്ചയായി. വികസനങ്ങള്‍ക്കുള്ള വിവിധങ്ങളായ പദ്ധതികളും പൊതു നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു.
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന്‍, കളളാര്‍ പഞ്ചായത്തംഗം അജിത് കുമാര്‍, മലനാട് വികസന സമിതി ഭാരവാഹികളായ സൂര്യനാരായണ ഭട്ട് അനില്‍ കുമാര്‍ പനത്തടി ,പ്രഭാകരന്‍ മാസ്റ്റര്‍ പൂടങ്കല്ല്, ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചുള്ളിക്കര, ഗണേശന്‍ അയറോട്ട്, സിനു കുര്യക്കോസ്, പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് കൂക്കള്‍ , സജി പ്ലാച്ചേരിപുറത്ത്, കുഞ്ഞിക്കണ്ണന്‍ ചുള്ളിക്കര, രത്‌നാകരന്‍ നമ്പ്യാര്‍ മണിക്കല്ല്, രാജു ഒ. ജെ, നാരായണന്‍ അരിച്ചെപ്പ്, ഗോപി കുറുമാണം, സജിത്ത് ചുള്ളിക്കര, ചന്തുക്കുട്ടി വ്യാപാരി ചുള്ളിക്കര, കരുണാകരന്‍, നിസാം ചുള്ളിക്കര
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റാഷിദ് ഹിമമി, മഹമൂദ് അംജദി പുഞ്ചാവി, ശിഹാബുദീന്‍ അഹ്‌സനി, കെ അബ്ദുല്ല ഹാജി അയ്യങ്കാവ്, മജീദ് ഞാണിക്കടവ്, നൗഷാദ് ചുള്ളിക്കര, ഹമീദ് എ എന്നിവര്‍ നേതൃത്വം നല്‍കി.
എഴുത്തുകാരായ ഗണേശന്‍ അയറോട്ട്, നിസാം ചുള്ളിക്കര, പി എസ്. സി കോച്ചിങ് നടത്തി മാതൃകയായ സിനു കുര്യാക്കോസ് എന്നിവരെ യോഗത്തില്‍അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *