രാജപുരം:കാസര്‍കോട് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി കള്ളാറില്‍ ആരംഭിച്ച ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കാംകോ മാംഗളൂര് പ്രസിഡന്റ് കിഷോര്‍ കുമാര്‍ കൊടഗി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാഘവേന്ദ്ര, കാസര്‍കോട് ഡിഡി ജ്യോതി കുമാരി, പരപ്പ ബ്ലോക്ക് എ ഡി എ ഇന്‍ ചാര്‍ജ് ഹരിത, കള്ളാര്‍ കൃഷി ഓഫീസര്‍ ഹാനിന, റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ അനില്‍കുമാര്‍, റിട്ടയേര്‍ഡ് വെറ്റിനറി സര്ജന് മുരളീധരന്, കാംകോ ആര് എ ഒ ചന്ദ്ര, മലബാര്‍ വികസന സമിതി ചെയര്മാന് ആര് സൂര്യനാരായണ ഭട്ട്, കാംകോ ഡയറക്ടര്‍ രാധാകൃഷ്ണന് കരിമ്പില്‍ എന്നിവര്‍ സംബന്ധിക്കും. താരാഫാം മാനേജിംഗ് പാര്‍ട്ണര്‍ ടോം, കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം മാനേജര്‍ തോമസ് പി സി, വൈസ് പ്രസിഡന്റ് അനീഷ് പാലച്ചാല്‍, ട്രഷറര്‍ ഷിനോ ഫിലിപ്പ്, സമിതി അംഗങ്ങളായ ഗോപാലകൃഷ്ണ പണിക്കര്‍, അശോകന് നമ്പ്യാര്‍, ഗോപികുറുമാനം, രാജീവന് ആയറോട്ട്, വനിതാ സമിതി അംഗം ലക്ഷ്മി അട്ടേങ്ങാനം എന്നിവര്‍ സംസാരിക്കും. സൊസൈറ്റി സെക്രട്ടറി സിബി കൊട്ടോടി സ്വാഗതവും ജോയിന്റ് സെക്രട്ടറി വേണുഗോപാല്നന്ദിയുംപറയും.
വാര്‍ത്താ സമ്മേളനത്തില്‍ രഞ്ജിത്ത് നമ്പ്യാര്‍, പി.വേണുഗോപാലന്‍, ഷിനോ ഫിലിപ്പ്, ഗോപി.കെ,രാജീവന് എം കെ, മധു മുണ്ടമാണി,ബി.അശോകന് നമ്പ്യാര്‍,ഗോപി കുറുമാണം, അരവിന്ദാക്ഷന് തേമനംപുഴ എന്നിവര്‍ സംബന്ധിച്ചു.