താത്കാലിക മറവി രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടു തന്നെ പതുക്കെപ്പതുക്കെ പൊതു ജീവിത ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്നും കവി കെ സച്ചിദാനന്ദന്‍. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സച്ചിദാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴ് വര്‍ഷം മുമ്പ് ബാധിച്ച താത്കാലിക മറവി രോഗം മരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഭേദമായിരുന്നുവെന്നും എന്നാല്‍, വീണ്ടും അത് തിരിച്ചെത്തിയിരിക്കുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളാല്‍ അഞ്ച് ദിവസമായി ആശുപത്രിയിലാണ്. ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതു യോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും
ഭാവനയും ഉള്ളിടത്തോളം എഴുതുമെന്നും എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാമെന്നും കുറിപ്പില്‍ പറയുന്നു.