കോടോത്ത് : ലോക സംഗീത ദിനത്തിൽ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം ജൂൺ 21 ലോക സംഗീത ദിനത്തിൽ പ്രശസ്ത നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. ലോക സംഗീത ദിനമായ […]
പാണത്തൂർ : ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെന്റ് വച്ച ആളുകളുടെ ലിസ്റ്റ് ഹഡ്കോയ്ക്ക് അയക്കാതെ പണം നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പഞ്ചായത്തിലെ ഒന്നാം വാർഡ് മുതൽ ആറാം വാർഡ് വരെയുള്ള 58 കുടുംബങ്ങൾക്കാണ് ആദ്യ ഗഡു ലഭിക്കാത്തത്. മറ്റു വാർഡുകളിൽ പെട്ട ഗുണഭോക്താക്കൾക്ക് പണം കിട്ടിയിട്ടും ഈ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും, ചില ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂലമാണ് പണം നഷ്ടമായത് […]