KERALA NEWS

ആന എഴുന്നള്ളത്ത്; നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് അമിക്കസ് ക്യൂറി

തിരുവനന്തപുരം / സംസ്ഥാനത്ത് ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് അമിക്കസ് ക്യൂറി. ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്ററെങ്കിലും ദൂരം ഉറപ്പാക്കണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കണം. ആചാരപരമായ കാര്യങ്ങള്‍ക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുതെന്നും അമിക്കസ് ക്യൂറിയുടെ ശിപാര്‍ശയിലുണ്ട്.

ആന എഴുന്നള്ളത്ത് വൈകാരിക വിഷയം: സര്‍ക്കാര്‍

ആന എഴുന്നള്ളത്ത് വൈകാരികമായ വിഷയമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. തീരുമാനം
എടുക്കുമ്പോള്‍ എല്ലാവരെയും കേള്‍ക്കണം. തിടുക്കപ്പെട്ട് നടപടികളിലേക്ക് കടക്കരുത്. ദേവസ്വങ്ങളെയും ആന ഉടമകളെയും കക്ഷി ചേര്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *