കോഴിക്കോട് / നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തനിയെ മുന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ യുവതിക്ക് പരുക്ക്. കോഴിക്കോട് ഉള്ള്യേരി ആനവാതില്‍ സ്വദേശി സബീനക്കാണ് പരുക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് തനിയെ നീങ്ങി യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. യുവതിയുടെ കാലിനു മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്. കൈക്കുഞ്ഞ് പരുക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രി കോമ്പൗണ്ടില്‍ നിറയെ രോഗികളുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ഓട്ടോ നിര്‍ത്തിയിട്ടതായിരുന്നു.
