പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി. 13 നു നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ച തിയ്യതി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. വോട്ടെണ്ണല്‍ തിയ്യതിയില്‍ മാറ്റമില്ല. 13 നു കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി മാറ്റിയത്. പ്രാദേശികമായി ഏറ്റവും പ്രാധാന്യമുള്ള ഉത്സവമായതിനാല്‍ തിരഞ്ഞെടുപ്പു തിയ്യതി മാറ്റണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഉത്തര്‍പ്രദേശിലെ ഒന്‍പതും, പഞ്ചാബിലെ നാലും നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പും 20ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി, ബിഎസ്പി എന്നിവയുടെ ആവശ്യപ്രകാരമാണ് തീയതികളില്‍ മാറ്റം വരുത്തിയത്. നവംബര്‍ 15 ഗുരുനാനക് ദേവ്ജിയുടെ കാര്‍ത്തിക് പൂര്‍ണിമയും പ്രകാശ് പര്‍വും നടക്കുന്ന സാഹചര്യത്തിലാണ് തീയതികള്‍ മാറ്റിയത്.