കാഞ്ഞങ്ങാട്/ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എസ് )സംസ്ഥാന ചെയര്‍മാന്‍ ബിനോയ് ജോസഫ് അവശ്യപെട്ടു. കേരളത്തെ മാത്രമല്ല ലോക മനസാക്ഷിയെ പോലും മരവിപ്പിച്ച വയനാട് പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കണ്ട് ഫണ്ടുകള്‍ അനുവദിക്കാത്തത് കേരളത്തില്‍ ഇടതുപക്ഷ ഗവണ്മെന്റ് ആയതു കൊണ്ടാണെന്ന് ബിനോയ് ജോസഫ് ആരോപിച്ചു. കേന്ദ്ര ഫണ്ടുകള്‍ അനുവദിക്കാത്തത് കൊണ്ട് കേരളത്തിലെ പല പ്രൊജക്റ്റ്കളും മുടങ്ങുന്നത് കേരളത്തിലെ സര്‍ക്കാര്‍ മൂലമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രെമം നടക്കുന്നതായും ബിനോയ് ജോസഫ് പറഞ്ഞു കേരള കോണ്‍ഗ്രസ് (എസ് )ജില്ലാ സമ്മേളന യോഗവും ജില്ലാ തെരഞ്ഞെടുപ്പ് യോഗവും ചെറുവത്തൂര്‍ ജെ. കെ. റെസിഡന്‍സിയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. എം. മൈക്കിള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ ഡോ ഷാജി കടമല മുഖ്യപ്രഭാഷണം നടത്തി.
പുതിയ ജില്ലാ പ്രസിഡന്റ് ആയി രതീഷ് പുതിയപുരയിലിനെ തെരഞ്ഞെടുത്തു. ബാലചന്ദ്രന്‍. പി. വി. ഷാനോജ് ഫിലിപ്പ് ജനറല്‍ സെക്രട്ടറിമാര്‍ രാജു. ടി. വി ട്രെഷറര്‍ എന്നിവരെ ജില്ലാ ഭാരവാഹികളായും, ഷൈജു. പി, സണ്ണി തുരുത്തേല്‍, ജോര്‍ജ് കുട്ടി വിനോദ്, മാധവന്‍ എന്നിവരെ നിയോജക മണ്ഡലം പ്രസിഡന്റ് മാരായും തിരഞ്ഞെടുത്തു.യോഗത്തില്‍ ജയ്‌സണ്‍ മറ്റപ്പള്ളി, സണ്ണി തുരുത്തേല്‍ എന്നിവര്‍പ്രസംഗിച്ചു.
![](https://gramashabdam.com/wp-content/uploads/2024/11/resheesh-1080x642.jpg)