ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയും മലയാളദിനവും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് അരിപ്രോട്സായം പ്രഭ ഹോമില്‍ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്തു മെമ്പര്‍ കെ.ജെ ജയിംസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പഞ്ചായത്തു സെക്രട്ടറി എന്‍ ചന്ദ്രശേഖരന് നായര്‍ Em മത്തായി,ചന്ദ്രിക, പങ്കജാക്ഷിയമ്മ എന്നിവര്‍ സംസാരിച്ചു. കമലാക്ഷി ഗാനം ആലപിച്ചു.കെയര്‍ഗിവര്‍ ശ്രീജ സ്വാഗതവും പ്രസാദന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ഉപദേശിച്ചതനുസരിച്ച് അഞ്ച് ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാള പരിഭാഷയും പ്രദര്‍ശിപ്പിച്ചു.