കുറ്റിക്കോല്‍ :കുറ്റിക്കോല്‍ മണ്ഡലം 5-ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്ര മാതാവുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും,
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വിപുലമായി ആചരിച്ചു.
അവശത അനുഭവിക്കുന്ന ഭാരത ജനതക്കു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ നല്ല ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് മരിപ്പടുപ്പില് അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മണ യോഗവും ഉല്‍ഘാടനം ചെയ്തു കൊണ്ട് സാബു അബ്രഹാം സംസാരിച്ചു.
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു. ജോസ് അധ്യക്ഷത വഹിച്ചു.കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ,
സതീശന് കുതിരത്തൊട്ടി, എം.എച്ച് ഖനീഫാ, വി.എം.ഷാഫി, ലിജോ ജോസഫ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രവീണ്‍ ജോര്‍ജ്ജ്. ദാമോദരന്‍ കുതിരത്തൊട്ടി, അബ്ദുള്‍ റഹ് മാന്‍ പടുപ്പ്, അനില്‍ INTUC മാരിപ്പടുപ്പ്, ബിജു ജോണ്‍, ബാബു കുഴിവേലി, ജോര്‍ജ്ജ് കുട്ടി പള്ളിക്കല്‍, സതീശന് മാരിപ്പടുപ്പ്, ഉണ്ണി ചാപ്പക്കല്ല്, ചന്ദ്രന്, അമ്മി മാരിപ്പടുപ്പ്, എബിന് ജോസ്, ബിബിന്‍ എന്നിവര്‍സംബന്ധിച്ചു.