പാണത്തൂര്‍ : പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനാചരണവും നടത്തി. പാണത്തൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന യോഗം പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ജെ ജെയിംസിന്റെ അധ്യക്ഷതയില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലമ്പുഴ ഉദ്ഘാടനം ചെയ്തു. മാത്യു സെബാസ്റ്റ്യന്‍, ശോഭന, വിഷ്ണു ബാപ്പുംകയ, കൃഷ്ണന്‍ തച്ചര്‍കടവ്, ജോണി മൂലേപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു സണ്ണി സ്വാഗതവും ലക്ഷ്മി നന്ദിയും പറഞ്ഞു.