പാണത്തൂര്‍: കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും, പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സ്കൂളിന് അനുവദിച്ച പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനവും, 2024 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും,സബ് ജില്ലാ-ജില്ലാ കായികമേള, ശാസ്ത്രമേളകളിലെ വിജയികള്‍ക്കുള്ള അനുമോദനവും കേരളപിറവി ദിനമായ നാളെ ഉച്ചക്ക് 2 മണിക്ക് പാണത്തൂര്‍ ഗവ:ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.
Related Articles
അയ്യങ്കാവ് ഉഷസ് വായനശാലയില്‍ പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം :അയ്യങ്കാവ് ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ഉഷസ് വായനശാലയില്‍ വെച്ച് പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്യാമ്പ് സംഘടിപ്പിച്ചു. പോസ്റ്റല്‍ ഉദ്യോഗസ്ഥരായ കെ ബാലകൃഷ്ണന്, എ. കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി. വായനശാല പ്രസിഡന്റ് ബി. രത്നാകരന് നമ്പ്യാര്‍ കെ ഗോപാലന് ആദ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്കി ഉദ്ഘാടനം ചെയ്തു.വായനശാല രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ഉഷസ് പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി കെ. വി. ബാലകൃഷ്ണന് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഉഷസ് സംഘം […]
ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടിയില്‍ 21 ന്
കൊട്ടോടി : ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടി യൂണിറ്റ് തല പരിപാടി 21 ന് ഞായാഴ്ച കൊട്ടോടി പേരടുക്കത്ത് നടക്കും. പരിപാടിയുടെ ഭാഗമായി കുംടുംബ സംഗമവും അനുമേദന ചടങ്ങും നടക്കും.
വയനാട് ജനതയ്ക്ക് കൈത്താങ്ങായി സ്വതന്ത ഡ്രൈവേഴ്സ് യൂണിയന്
ബന്തടുക്ക ; ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട് ജനതയ്ക്ക് കൈത്താങ്ങായി സ്വതന്ത ഡ്രൈവേര്‍സ് യൂനിയന്‍ പാണത്തൂര്‍, ബേഡകം, കുറ്റിക്കോല്‍ മേഖലകള്‍. ഇവര്‍ ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മുന്നാട് എസ്.ഐ അരവിന്ദന് ഏറ്റുവാങ്ങി. ഇവര്‍ ശേഖരിച്ച സാധനങ്ങള്‍ ഉള്‍പ്പെടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ വയനാട്ടിലെ ദുരന്ത സ്ഥലത്തെത്തിക്കും. ബന്തടുക്കയിലെ ഡ്രൈവര്‍മാരായ, വിനോദ്, മാധവന് നായര്‍, ഗണേശന്, താരാദാസ് പാണത്തൂരിലെ അഷറഫ്, ഖാലിദ് ബളാംതോട്ടെ വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി.